സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും
സ്വന്തവീട്ടിൽ ചേർന്നിടുവാൻ
മമ കാന്തനെ ഒന്നു കാണുവാൻ
മനം കാത്തു പാർത്തിടുന്നു
1 ഇന്നു മന്നിതിൽ സീയോൻ യാത്രയിൽ
എന്നും ഖിന്നതമാത്രം
എന്നു വന്നു നീയെന്നെ ചേർക്കുമോ
അന്നേ തീരൂ വേദനകൾ;- സ്വർഗ്ഗ...
2 മരുഭൂമിയിൽ തളരാതെ ഞാൻ
മരുവുന്നു നിൻ കൃപയാൽ
ഒരു നാളും നീ പിരിയാതെന്നെ
കരുതുന്നു കൺമണിപോൽ;- സ്വർഗ്ഗ...2 മരുഭൂമിയിൽ തളരാതെ ഞാൻ
മരുവുന്നു നിൻ കൃപയാൽ
ഒരു നാളും നീ പിരിയാതെന്നെ
കരുതുന്നു കൺമണിപോൽ;- സ്വർഗ്ഗ...
3 നല്ല നാഥനേ! നിനക്കായി ഞാൻ
വേല ചെയ്യും അന്ത്യം വരെ
അല്ലൽ തീർന്നു നിൻ സവിധേ വരാ-
തില്ല പാരിൽ വിശ്രമവും;- സ്വർഗ്ഗ...
4 കർത്തൃകാഹളം വാനിൽ കേൾക്കുവാൻ
കാലമായില്ലേ പ്രിയനേ
ആശയേറുന്നേ നിന്നെ കാണുവാൻ
ആമേൻ യേശുവേ വരണേ;- സ്വർഗ്ഗ...