Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 972 times.
Kanninu kanmaniyayi enne

Kanninu kanmaniyayi enne karuthunnu snehamam daivam
athmavin niradipamayi ennil teliyunnu jeevadhinathan
hridayam nurungi vilichal ente charattanayunnu daivam
koottam pirinjalum koottukar vittalum
kuteyunteppealum daivam
enne nannayariyum daivam (kanninu..)
                                
kurram kuravukalellam nikki suddhamakkitunnu daivam
cankile cearayalenne avan nannay‌ kalukunna daivam (2)
deasamayitteannum ceykayilla daivam
maranattilekkenne tallukilla
i snehamanu satyam.. itu tanneyanu satyam.. (kanninu..)
                                
nityam niraykkunnu daivam tanre vankrpasagaramennil
atmavin agniyalenne avan abhisekam ceyyunna daivam (2)
tanneamalayenne kattitume ennum
talate vilate pearritume
i snehamanu daivam.. ennennum enre daivam.. (kanninu..)

 

കണ്ണിനു കണ്മണിയായി എന്നെ

കണ്ണിനു കണ്മണിയായി എന്നെ കരുതുന്നു സ്നേഹമാം ദൈവം
ആത്മാവിന്‍ നിറദീപമായി എന്നില്‍ തെളിയുന്നു ജീവാധിനാഥന്‍
ഹൃദയം നുറുങ്ങി വിളിച്ചാല്‍ എന്‍റെ ചാരത്തണയുന്നു ദൈവം
കൂട്ടം പിരിഞ്ഞാലും കൂട്ടുകാര്‍ വിട്ടാലും
കൂടെയുണ്ടെപ്പോഴും ദൈവം
എന്നെ നന്നായറിയും ദൈവം (കണ്ണിനു..)
                                
കുറ്റം കുറവുകളെല്ലാം നീക്കി ശുദ്ധമാക്കീടുന്നു ദൈവം
ചങ്കിലെ ചോരയാലെന്നെ അവന്‍ നന്നായ്‌ കഴുകുന്ന ദൈവം (2)
ദോഷമായിട്ടൊന്നും ചെയ്കയില്ല ദൈവം
മരണത്തിലേക്കെന്നെ തള്ളുകില്ല
ഈ സ്നേഹമാണു സത്യം.. ഇതു തന്നെയാണു സത്യം.. (കണ്ണിനു..)
                                
നിത്യം നിറയ്ക്കുന്നു ദൈവം തന്‍റെ വന്‍കൃപാസാഗരമെന്നില്‍
ആത്മാവിന്‍ അഗ്നിയാലെന്നെ അവന്‍ അഭിഷേകം ചെയ്യുന്ന ദൈവം (2)
തന്നോമലായെന്നെ കാത്തീടുമേ എന്നും
താഴാതെ വീഴാതെ പോറ്റീടുമേ
ഈ സ്നേഹമാണു ദൈവം.. എന്നെന്നും എന്‍റെ ദൈവം.. (കണ്ണിനു..)

 

More Information on this song

This song was added by:Administrator on 16-01-2019