Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 372 times.
Pokayilla nathhaa ninne vittu njaan

1 pokayilla nathhaa ninne vittu njaan
ie maru yathrayil kleshangalil
ninte kaal chuvattil thanne njaan kidannidum
ninne nokki ennum yathra cheyyum njaan(2)

paadum njaan aa navya gaanam
shobhayerrum theerathu njaan paadume
paadum njaan aa navya gaanam
shuddharodothu njaan paadume

2 ezhu’madangaaya ghora choolayil
shathru enne shakthiyaay thallumpol;
naalamanaay ennum ninne kaanum njaan
theeyil kudi yathra cheyyum sakhiyaay(2);-

3 yathra ennu theerumo en rakshakaa
bharangal theernnu vishramikkuvaan
parithil kleshangal marannu njaan
thejassil ninnodothu vaazhuvaan(2);-

4 kahalathin naadam ennu kelkkumo
en priyaa ninne ethirelkkuvaan
komalamaam ninte mukham kandu njaan
nithyam nithyam aanandikkuvan(2)

പോകയില്ല നാഥാ നിന്നെ വിട്ടു ഞാൻ

1 പോകയില്ല നാഥാ നിന്നെ വിട്ടു ഞാൻ
ഈ മരു യാത്രയിൽ ക്ലേശങ്ങളിൽ;
നിന്റെ കാൽ ചുവട്ടിൽ തന്നെ ഞാൻ കിടന്നിടും
നിന്നെ നോക്കി എന്നും യാത്ര ചെയ്യും ഞാൻ(2)

പാടും ഞാൻ ആ നവ്യ ഗാനം
ശോഭയേറും തീരത്തു ഞാൻ പാടുമേ
പാടും ഞാൻ ആ നവ്യ ഗാനം
ശുദ്ധരോടൊത്തു ഞാൻ പാടുമേ

2 എഴുമടങ്ങായ ഘോര ചൂളയിൽ
ശത്രു എന്നെ ശക്തിയായ് തള്ളുമ്പോൾ;
നാലമനായ് എന്നും നിന്നെ കാണും ഞാൻ
തീയിൽ കൂടി യാത്ര ചെയ്യും സഖിയായ്(2);- പാടും...

3 യാത്ര എന്നു തീരുമോ എൻ രക്ഷകാ
ഭാരങ്ങൾ തീർന്നു വിശ്രമിക്കുവാൻ;
പാരിതിൽ ക്ലേശങ്ങൾ മറന്നു ഞാൻ
തേജസ്സിൽ നിന്നൊടൊത്തു വാഴുവാൻ(2);- പാടും...

4 കാഹളത്തിൻ നാദം എന്നു കേൾക്കുമോ
എൻ പ്രിയാ നിന്നെ എതിരേൽക്കുവാൻ;
കോമളമാം നിന്റെ മുഖം കണ്ടു ഞാൻ
നിത്യം നിത്യം ആനന്ദിക്കുവൻ(2);- പാടും...

More Information on this song

This song was added by:Administrator on 22-09-2020
YouTube Videos for Song:Pokayilla nathhaa ninne vittu njaan