Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 265 times.
Kazhalina kaithozhunnithaa
കഴലിണകൈതൊഴുന്നിതാ

പല്ലവി
കഴലിണകൈതൊഴുന്നിതാ-കാരുണ്യമൂർത്തേ
കഴലിണകൈതൊഴുന്നിതാ

അനുപല്ലവി 
തഴുകിയെന്നെ കരങ്ങളാ-ലഴലൊഴിക്കുക പരാപരാ!

ചരണങ്ങൾ
1 വരുന്നിതാഭൂതങ്ങളത്രയു-മസൂറിയരിൻ
പെരുമ്പടകൾവന്നങ്ങെത്രയും-വേഗത്തിങ്കല
ങ്ങെരുശലേംപട്ടണംചുറ്റിയും-കൊണ്ടുയുദ്ധത്തി
ന്നൊരുങ്ങിയപോലെയങ്ങെത്രയും-കോപത്തോടെന്നിൽ
ശരങ്ങൾ മഴനികർപൊഴിഞ്ഞിതാ
അണഞ്ഞുഅരികിനിൽ വരുന്നിതാ
കരഞ്ഞെടിയനഴൽ കലർന്നിതാ
വരുന്നുവരമതുകനിഞ്ഞുതാ;-  കഴലി...

2 ഉന്നതനാമേശുദേവനേ! ഭൂതലത്തിങ്കൽ
വന്നുപിറന്നുപിശാചിനെ മുറ്റുംജയിച്ച-
വന്നുടെതലചതച്ചോനെ! അവന്റെ പോരിൽ
നിന്നുവീണ്ടുകൊണ്ടങ്ങവനെ ജയിപ്പാനെന്നിൽ
കനിഞ്ഞുകരളലിഞ്ഞിടേണമെ
അണഞ്ഞുഅരികിനിൽ വരേണമേ
ഇടിഞ്ഞമനമതുതൊടേണമേ
വിരിഞ്ഞുവരമതുതരേണമേ;-  കഴലി...

3 സത്യമാമരക്കെട്ടും തന്നു-നൽ നീതീകര-
ണത്തിൻമാർകവചവുംതന്നു-സുവിശേഷയ-
ത്നത്തിനുടെ ചെരിപ്പുംതന്നു-എല്ലാറ്റിന്മീതെ
സത്യവിശ്വാസഖേടംതന്നു-ധരിപ്പിച്ചെന്നിൽ
സുരക്ഷയാകും ശിരസ്ത്രവും
ശിരസ്സിൽ വയ്ക്കകരത്തിലും
വിശുദ്ധവാക്കാം സുശസ്ത്രവും
വിശുദ്ധനെ! തന്നടുത്തുവാ നിൻ;-  കഴലി...

4 പാർത്ഥിവേന്ദ്രാ! സമീപേനിന്നു-പിശാചിനുടെ
കൂർത്തതാംശരങ്ങളിൽനിന്നു-സദാനീയെന്നെ
കാത്തുസർവായുധങ്ങളിന്നു-ധരിപ്പിച്ചൻപാ
യ് പാർത്തുകണ്മണിപോലെയിന്നു-സൂക്ഷിച്ചെന്നെനീ
തടുത്തുശരമഴകെടുത്തുവാൻ
കടുത്തരിപുബലമൊടുക്കുവാൻ
കനത്തദുരിതമതകറ്റുവാൻ
മഹത്വനഗരിയിൽ കടത്തുവാൻ;-  കഴലി...

More Information on this song

This song was added by:Administrator on 19-09-2020