മനമേ ഭയമെന്തിന് കരുതാൻ അവനില്ലയോ
ഇന്നലെയും ഇന്നുമെന്നും മാറാത്തവൻ
എന്നേശു എന്നേശു
ഇന്നലെയും ഇന്നുമെന്നും മാറാത്തവൻ
1 നാളെയെ ഓർത്തു നീറി നീറി നീങ്ങുമ്പോൾ
കാര്യങ്ങൾ ഓർത്തു ഭാരമേറി നീങ്ങുമ്പോൾ
ആകുലമെന്തിന് വ്യാകുലമെന്തിന്
കാര്യം നടത്തിടാൻ എൻ യേശുവില്ലയോ
ഭാരം ചുമന്നിടാൻ എൻ യേശുവില്ലയോ;-
2 കാറ്റുകൾ മാറി മാറി ആഞ്ഞു വീശുമ്പോൾ
പ്രതികൂലമാം തിരകളാൽ വലയുമ്പോൾ
ഭയപ്പെട വേണ്ടിനി ഭ്രമിച്ചിട വേണ്ടിനി
നാലാം യാമത്തിലും നാഥനെത്തിടും
കാറ്റും കടലുമങ്ങു ശാന്തമായിടും;-
3 കാക്കയിൻ വരവതങ്ങു നിന്ന് പോകിലും
കെരീത്തു തോട്ടിലെ ജലം നിലയ്കിലും
ആകുലമെന്തിന് വ്യാകുലമെന്തിന്
എലിയാവിൻ ദൈവമെന്നും കൂടെയില്ലയോ
ക്ഷാമത്തിൽ പോറ്റിടുന്ന നാഥനില്ലയോ;-