പൊന്നൊളിയിൽ കല്ലറ മിന്നുന്നു
മഹിമയോടെ നാഥൻ ഉയിർക്കുന്നു
മുറിവുകളാൽ മൂടിയ മേനിയിതാ
നിറവോലും (പഭയിൽ മുഴുകുന്നു
തിരുശിരസ്സിൽ മുൾമുടി ചൂടിയവൻ
സുരഭിലമാം പൂങ്കതിരണിയുന്നു
കണ്ണീരിൽ മുങ്ങിയ നയനങ്ങൾ
കനിവോലും പ്രഭയിൽ മുങ്ങുന്നു
പുക പൊങ്ങും മരണതാഴ്‌വരയിൽ
പുതു ജീവൻ പൂങ്കതിരണിയുന്നു
മാനവരിൽ സ്വർഗ്ഗ നിവാസികളും
വിജയാനന്ദത്തിൽ മുഴുകുന്നു