ജെറുശലേം വീഥിയില്‍ കണ്ടുഞാന്‍
ഇസ്രയേലിന്‍ നാഥനെ കണ്ടുഞാന്‍
നീറും ഹൃദയങ്ങളില്‍ നിറയും നയനങ്ങങ്ങളില്‍,
ഇടറും പാദങ്ങളില്‍ ആത്മ ദുഖങ്ങളില്‍
സ്വാന്ദനം നല്‍കിടും വചനമായ്....(2)
കൈകുമ്പിളില്‍ തൃകാഴ്ചയായ് നല്‍കുവാന്‍ ഒന്നുമില്ലെങ്ങിലും,
അശ്രുപുഷ്പങ്ങളും ആര്‍ദ്രസ്വപ്നങ്ങളും ,
അര്‍പണം ചെയ്തു ഞാന്‍ നില്കവേ (2)
നാമ സംഗീര്‍ത്തനം പാടും മാലാഖമാര്‍,
കിന്നരം മീട്ടിടും വേളയില്‍ . (ജെരുഷലേം..)
മൃതമാനസം നവജീവനായ് കൈകൊള്ളും ആ സ്നേഹ വൈഭവം
പാഴ്മണല്‍കാട്ടിലെ വെള്ളി നീര്ചോലയായ്,
പാപിയാം എന്നിലെകൊഴുകവേ, (2)
ലോകനാഥന്‍ തരും ജന്മസായുജ്മായ്
ജീവനില്‍ ജീവനായ് നിറയവേ (ജെരുഷലേം..)