Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add Content...

This song has been viewed 1332 times.
Pathinayiram perkalil paramasundaranaya

pathinayiram perkalil parama sundaranaya
manavalan oruvan mathram(3)
manavalan kristhu than parivara samannvitham
parilasichidum maddhye

1 prathidinam avan enikka’akathal akattunna
uthama manavalanayi(3)
parilasichedunnavan parama mandalangkalil
parivara samannvithamayi;-

2 shubha muhurtham ennanen parama priya
enne veli kazhicheduvan(3)
shubha dinam kathu kathu uttirikkum maddhye
samayam aayennuraykkunnu;-

3 vishuddhiyin alankara pudava dharichu kondu
manavatti orungki’nilkke(3)
parushuddha ganangkalil naduvil
vechavanenne veli kazhichedume;-

4 daivadhi daivathin vadya melangalellam
uchathil dhvonichedumpol(3)
aadiyanthamillatha parishuddha daivam than
mangalliyam nadathedume;-

5 ivayorthi’ttaanandal nritham cheyivanente
kalukal kuthichedunne(3)
kanthayayi parilassi chanthamilla yugam
thejassin kude vazhume;-

പതിനായിരം പേർകളിൽ പരമസുന്ദരനായ മണവാളൻ

പതിനായിരം പേർകളിൽ പരമസുന്ദരനായ
മണവാളൻ ഒരുവൻ മാത്രം (3)
മണവാളൻ ക്രിസ്തുതാൻ പരിവാര സമന്വിതം 
പരിലസിച്ചീടും മദ്ധ്യേ

1 പ്രതിദിനം അവൻ എനിക്കത്തലകറ്റുന്ന 
ഉത്തമ മണവാളനായ്(3)
പരിലസിച്ചീടുന്നവൻ പരമമണ്ഡലങ്ങളിൽ 
പരിവാര സമന്വിതമായ്;- പതിനാ...

2 ശുഭമുഹൂർത്തമെന്നാണെൻ പരമപ്രിയ
എന്നെ വേളി കഴിച്ചീടുവാൻ(3)
ശുഭ ദിനം കാത്തു കാത്തുറ്റിരിക്കും മദ്ധ്യേ 
സമയമായെന്നുരയ്ക്കുന്നു;-  പതിനാ...

3 വിശുദ്ധിയിന്നലങ്കാര പുടവ ധരിച്ചുകൊണ്ടു
മണവാട്ടി ഒരുങ്ങിനിൽക്കെ(3)
പരിശുദ്ധ ഗണങ്ങളിൽ നടുവിൽ
വെച്ചവനെന്നെ വേളി കഴിച്ചീടുമേ;- പതിനാ...

4 ദൈവാധി ദൈവത്തിൻ വാദ്യമേളങ്ങളെല്ലാം
ഉച്ചത്തിൽ ധ്വനിച്ചീടുമ്പോൾ(3)
ആദിയന്തമല്ലാത്ത പരിശുദ്ധ ദൈവം താൻ
മംഗല്യം നടത്തീടുമേ;- പതിനാ...

5 ഇവയോർത്തിട്ടാനന്ദാൽ നൃത്തം ചെയ്വാനെന്റെ
കാലുകൾ കുതിച്ചീടുന്നേ(3)
കാന്തയായ് പരിലസിച്ചന്തമില്ലായുഗം 
തേജസ്സിൻ കൂടെ വാഴുമേ;- പതിനാ...

More Information on this song

This song was added by:Administrator on 22-09-2020
YouTube Videos for Song:Pathinayiram perkalil paramasundaranaya