നരക വാസം ഇങ്ങനെയോ, ഞാനതറിഞ്ഞില്ലേ
ദൈവമൊരുക്കിയ പാതാള നരകം ഇത്ര ഭയങ്കരമോ
1 ഒരുനാൾ ഞാൻ കരുതി ധനത്താൽ നേടാം
സ്വർഗ്ഗ്Iയ വാസമെന്നു
അയ്യോ എൻ കൂട്ടരെ സുവിശേഷ ഘോഷണം വെറുമൊരു പൊളിയെന്നു ഞാൻ കരുതി;- നരക...
2 സുവിശേഷ ഘോഷണം നാടെങ്ങും കേൾക്കുമ്പോൾ
വയറ്റിൽ പിഴപ്പെന്നു ഞാൻ കരുതി
പുഴുവരിക്കുന്നേ ദേഹം പൊള്ളുന്നേ
ഇതിനൊരു മോചനമില്ലേ;- നരക...
3 തീജ്വാലയാലെന്റെ നാവു വരളുന്നേ
ഒരിറ്റുവെള്ളം തരണേ
അബ്രഹാം പിതാവേ ലാസറിൻ വിരൽ
മുക്കി നാവിനെ നനക്കെണമേ;- നരക...
4 സ്വർഗ്ഗ്Iയ നാഥന്റെ വചനം നീ കേൾക്കുമ്പോൾ
നിൻ മനം അവനായി തുറന്നീടുക
യേശുവിൻ വിളി കേട്ടനുഗമിച്ചീടുകിൽ
നിത്യമാം ശാന്തി നൽകീടുമവൻ...