കർത്താവു മേഘത്തിൽ വന്നിടാറായ്
ഈ മരുവാസം കഴിഞ്ഞിടാറായ്
സഭയാം കാന്തയെ ചേർപ്പതിനായ്
കാലം സമീപമായ്
1 നിന്ദിതപാത്രരായ് തീർന്നവരേ
ഈ ലോകം വിടക്കെന്നെണ്ണിയവരെ
പീഢകളേറ്റ വിശുദ്ധൻമാര
നാം തമ്മിൽ കണ്ടിടും
നാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടും
പീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടും
2 തിരാതരോഗത്താൽ ബാധിതനായ
ഈ മൺശരീരം തകർന്നെന്നാലും
ഞാനുമെൻ കോമളരൂപൻറ മുൻപിൽ
പൂർണ്ണനായ് തീർന്നിടും
നാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടും
പീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടും
3 പ്രധാനദൂതനാകും മീഖായേൽ
കാഹളമൂതും നൊടിനേരത്തിൽ
വിശുദ്ധൻമാർ വാനിൽ പറന്നുയരും
അന്നേവരേം കണ്ടിടും
നാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടും
പീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടും