യേശു എന്നെ ദിനവും നടത്തിടുന്നു
അവൻ കൃപയിൻ തണലിൽ പൊതിഞ്ഞിടുന്നു
താഴ്ചയിലെന്നെ ഓർത്തിടുന്നു
വീഴ്ചയിലെന്നെ താങ്ങിടുന്നു
അവൻ കരം ഒട്ടും കുറുകീട്ടില്ല
അവൻ ദയ ഒട്ടും കുറഞ്ഞിട്ടില്ല
ആകാശം ഭൂമിക്കു മേലെന്നപോൽ
അവൻ ദയ എത്ര വലുത്
1 കർത്താവിന്റെ കരങ്ങളിൽ താണിരിക്ക
കഷ്ടദിവസത്തിലുയർത്തിടുമേ
അവന്റെ വഴികളെ നിനച്ചിടുമ്പോൾ
നിന്റെ ഗമനം സ്ഥിരമാക്കുന്നു;- അവൻ…
2 കർത്താവിന്റെ സന്നിധിയിൽ നിലവിളിക്കാം
അവനസാദ്ധ്യമായ് ഒന്നുമില്ലല്ലോ
വിശ്വാസത്തോടെ പ്രാർത്ഥിക്കുമ്പോൾ
അവൻ പ്രതിഫലം തന്നിടുന്നു;- അവൻ...