സുവിശേഷത്തിന്റെ മാറ്റൊലികൾ
മന്നിതിലെങ്ങും മുഴങ്ങിടട്ടെ
രാജ്യത്തിൻ വിളംബരം ശ്രവിച്ചിടുവാൻ
രാപ്പകലെന്യേ നാം ഘോഷിച്ചിടാം
ഹല്ലേലുയ്യാ (2) എന്നെല്ലാരും പാടിടുവാൻ
ഹല്ലേലൂയ്യാ (2) ആമോദമായ് വാണിടട്ടെ
1 സ്വാതന്ത്ര്യകാംക്ഷയിൻ പോരാട്ടങ്ങൾ
പാരിതിലെങ്ങും ഉയർന്നിടുമ്പോൾ
ദൈവിക നീതിയിൻ മാനങ്ങളെ
വൈകിടാതുയർത്തുക ലോകമെങ്ങും;- ഹല്ലേ…
2 നന്മയിൻ പോരാട്ടരംഗങ്ങളിൽ
ദൈവിക രാജ്യത്തിൻ സന്ദേശം
ഏവരും ചേർന്നെങ്ങും ഘോഷിച്ചിടാൻ
പീഡിതരോടു നാം ചേർന്നുനിൽക്ക;- ഹല്ലേ…
3 ബദ്ധന്മാർ വിടുതലും സ്വാതന്ത്ര്യവും
പീഡിതർക്കെല്ലാം മോചനവും
ഏവരും സുവാർത്ത കേട്ടിടുവാൻ
ഏകമായ് അഭിഷിക്തരായിടേണം;- ഹല്ലേ...