Malayalam Christian Lyrics

This song has been viewed 667 times.
Ente vishvasa kappalil van thiramalakal
എന്റെ വിശ്വാസ കപ്പലിൽ വൻ തിരമാലകൾ

എന്റെ വിശ്വാസ കപ്പലിൽ വൻ തിരമാലകൾ
ഒന്നൊന്നായി ആഞ്ഞടിക്കിൽ
എന്റെ പ്രാണപ്രിയനെന്റെ കൂടെയുണ്ടാകയാൽ
 ആകുലമില്ലെനിക്ക്

 1 ഞാൻ ഭയന്നു കേണതാം വേളകളിൽ
എന്നോടരുളിചെയ്തു
നീ ഭയപ്പെടെണ്ട ഞാനുണ്ട് കൂടെ
ഞാൻ നിന്നെ വീണ്ടെടുത്തോൻ

2 ഞാൻ ഭ്രമിച്ചു നോക്കിയ വേളകളിൽ
എന്നോടരുളിചെയ്തു
നീ ഭ്രമിച്ചു നോക്കേണ്ട ഞാൻ നിന്റെ ദൈവം
ഞാൻ നിന്റെ സഹായകൻ

3 ഞാൻ സഹായമില്ലാതെ കരഞ്ഞ നേരം
എന്നോടരുളിചെയതു
എന്റെ നീതിയുള്ള കരത്താൽ ഞാൻ നിന്നെ താങ്ങും
ഞാൻ നിന്നെ ബലപ്പെടുത്തും

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:Ente vishvasa kappalil van thiramalakal

Add to favourites
User Rating

2 average based on 1 reviews.


2 star 1 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page