Malayalam Christian Lyrics

This song has been viewed 660 times.
Sneha nathhane nin sneha naadathe

sneha nathhane nin sneha naadathe
ennu kelkkum vaanameghe njaan

1 praarthanayil naal kazhichidaam
shreshdamaaya vela cheythidaam
yeshu raajan varavinaayi kaathidum naam evarum
ennayum vilakkumaay orungidaam;-

2 pradhaana dutha shabada ghoshavum
kaahalathin impa naadavum
kettidunna velayil kristhuvil mritharellaam
punaruddhaanam cheythu nithyam vaanidum;-

3 daivaraajyam bhoovilaakkuvaan
thejassin kireedam nalkuvan
kannuneerakatti thante kudeyannu cherkkuvaan
kristhunathan paaril veendum vannidum;-

സ്നേഹ നാഥനേ നിൻ സ്നേഹ നാദത്തെ

സ്നേഹ നാഥനേ നിൻ സ്നേഹ നാദത്തെ
എന്നു കേൾക്കും വാനമേഘെ ഞാൻ

1 പ്രാർത്ഥനയിൽ നാൾ കഴിച്ചിടാം
ശ്രേഷ്ഠമായ വേല ചെയ്തിടാം
യേശുരാജൻ വരവിനായ് കാത്തിടും നാം ഏവരും
എണ്ണയും വിളക്കുമായ് ഒരുങ്ങിടാം;-

2 പ്രധാന ദൂതശബ്ദഘോഷവും
കാഹളത്തിൻ ഇമ്പനാദവും
കേട്ടിടുന്ന വേളയിൽ ക്രിസ്തുവിൽ മൃതരെല്ലാം
പുനരുത്ഥാനം ചെയ്തു നിത്യം വാണിടും;-

3 ദൈവരാജ്യം ഭൂവിലാക്കുവാൻ
തേജസ്സിൻ കിരീടം നൽകുവാൻ
കണ്ണുനീരകറ്റി തന്റെ കുടെയന്നു ചേർക്കുവാൻ
ക്രിസ്തുനാഥൻ പാരിൽ വീണ്ടും വന്നിടും;-

More Information on this song

This song was added by:Administrator on 24-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page