Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add to favourites

Add Content...

This song has been viewed 793 times.
Eriyunna thee samamaam divyajeevan
എരിയുന്ന തീ സമമാം ദിവ്യജീവൻ

എരിയുന്ന തീ സമമാം ദിവ്യ ജീവൻ
തരിക നീ പരനെ നിരന്തരവും
എരിയുന്നമൊഴികൾ ഉരച്ചീടുവാൻ-നാവിൽ
ചൊരിക നിൻ വരങ്ങൾ നിറപടിയായ്

1 സ്നേഹത്തീ എന്നുള്ളിൽ ജ്വലിച്ചുയർന്നു-പൈ
ദാഹമാത്മാക്കളൊടേകണമെ
സ്നേഹനാവുരുകട്ടെ കഠിനഹൃദയങ്ങളെ-അവർ
വേഗം മരണപാത വിട്ടീടട്ടെ;-

2 ബലിപീഠമതിൽ നിന്നെടുത്ത കനലാൽ-എൻ
മലിനമധരങ്ങളിൽ നിന്നകറ്റി
പലവിധ വിസ്മയവചനമുരച്ചീടുവാൻ-എന്നിൽ
ചേലോടരുളേണം നിൻ കൃപയെ;-

3 നിന്നിലീയടിയൻ ജ്വലിച്ചീടുവാൻ-എൻ
തന്നിഷ്ടമാകെ വെടിയുന്നു ഞാൻ
മന്നവനെന്നിൽ വന്നവതരിച്ചു-സ്വർഗ്ഗ
വഹ്നിയാൽ നിർമ്മലമാക്കീടുക;-

4 ദേശമാകെ ജ്വലിച്ചാളീടുവാൻ
നിൻ ദാസരിൽ തീക്കനൽ വിതറണമെ
നാശലോകെ തീ ക്കഷണങ്ങളായവർ
വീശണം പരമ സുവാർത്തകളെ;-

5 തീയിടാൻ ഭൂമിയിൽ വന്ന പരാ-അയ്യോ
തിന്മ പെരുകുന്നു കാണണമെ
തീ കൊണ്ടു നിൻ ഭൃത്യർ ജ്വലിച്ചീടുവാൻ-ആത്മ
തീയാൽ നീ അഭിഷേകം ചെയ്യണമെ;-

More Information on this song

This song was added by:Administrator on 17-09-2020