Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 8319 times.
Yerushalemen imba veede eppol njaan

Yerushalemen imbaveede eppol njaan vannu cherum
dharaniyile paadum kedum eppol ingozhiyum?

1 bhaktharin bhaagya thalame! parimala sthalam neeye!
dukham vicharam prayathnam ningkalangkille;-

2 raavum aandhakaaram veyil shethavum angkille!
deepa thullyam shuddharangku shobhichedunne;-

3 ratnangalallo ninmathil ponnu-maanickangal!
panthrandu nin vaathilukalum minnum muthallo;-

4 yerushalemin impa veede ennu njaan vannu cherum!
parama rajavin mahathavam arikil-kandeedum;-
 
 5 shreshda nadakkavukalum thottangkalum ellaam
kattuva-ninayillaatha koottamaramgal;-
 
6 jeevanadi impa shabdam mevi athilude
povathum ieraaru vriuksham nilppathum modi;-
 
7 dutharum angkaarthu sada svaramdalam paadi
nathhane kondadidunna getham maa modi;-
 
8 yerushalemin adhipanesho thirumun njaan sthuthi padan
varum vareyum arikil bhavan erikkennam nathha;-
യെറുശലേമെൻ ഇമ്പ വീടെ എ​പ്പോൾ ഞാൻ

യെരുശലേമെൻ ഇമ്പവീടേ എപ്പോൾ ഞാൻ വന്നു ചേരും
ധരണിയിലെ പാടും കേടും എപ്പോൾ ഇങ്ങൊഴിയും?

1 ഭക്തരിൻ ഭാഗ്യതലമേ പരിമള സ്ഥലംനീയേ
ദുഃഖം വിചാരം പ്രയത്നം നിങ്കലങ്ങില്ലേ!;-

2 രാവും അന്ധകാരം വെയിൽ ശീതവും അങ്ങില്ലേ!
ദീപതുല്യം ശുദ്ധരങ്ങു ശോഭിച്ചീടുന്നേ;-
 
3 രത്നങ്ങളല്ലോ നിന്മതിൽ പൊന്നു-മാണിക്യങ്ങൾ!
പന്ത്രണ്ടു നിൻ വാതിലുകളും മിന്നും മുത്തല്ലോ!;-
 
4 യെരുശലേമിൻ ഇമ്പ വീടെ എന്നു ഞാൻ വന്നു ചേരും!
പരമരാജാവിൻ മഹത്വം അരികിൽ-കണ്ടീടും;-
 
5 ശ്രേഷ്ട നടക്കാവുകളും തോട്ടങ്ങളും എല്ലാം
കാട്ടുവാനിണയില്ലാത്ത കൂട്ടമരങ്ങൾ;-
 
6 ജീവനദി ഇമ്പ ശബ്ദം മേവി അതിലൂടെ
പോവതും ഈരാറുവൃക്ഷം നില്പതും മോടി;-
 
7 ദൂതരും അങ്ങാർത്തുസദാ സ്വരമണ്ഡലം പാടി
നാഥനെ കൊണ്ടാടിടുന്ന ഗീതം മാമോടി;-
 
8 യെരുശലേമിൽ അധിപനീശോ തിരുമുൻ ഞാൻ സ്തുതി പാടാൻ
വരും വരെയും അരികിൽ ഭവാൻ ഇരിക്കെണം നാഥാ;-

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yerushalemen imba veede eppol njaan