1 മഹിമയിൽ വലിയവൻ മഹോന്നതൻ
മനമുരുകും എന്നെ ചേർത്തിടുന്നവൻ
ബലമാർന്ന സങ്കേതം അടുത്തുള്ളവൻ
യാക്കോബിൻ ദെയ്വമായി നമുക്കുള്ളവൻ
ആരാധിക്കാം എന്നും പരിശൂദ്ധനെ
എല്ലാം നൽകി പോറ്റിടുന്ന സർവ്വ ശക്തനേ
2 നിൻ ചാരെ അണയും മനമുരുകി
തിരു മാർവ്വിൽ ചാരി നിത്യം ഞാൻ മറയും
പാറയിൽ ജലവും മാറായിൽ മധുരവും
എനിക്കു നീഏകീടുന്ന സ്വർഗ്ഗ പിതാവേ
നന്ദി നാഥാ നന്ദി നിൻ ദയക്കായ്;- ആരാധിക്കാം...
3 വാനിൽ പെയ്യും ഹിമവും മഴയും
അവിടേക്കു മടങ്ങാതെ ഭൂമി നനക്കും
വിതക്കുവാൻ വിത്തും ഭക്ഷിപ്പാൻ അന്നവും
എനിക്കു നീ ഏകീടുന്ന സ്വർഗ്ഗ പിതാവേ
നന്ദി നാഥാ നന്ദി നിൻ ദയക്കായ്;- ആരാധിക്കാം...
4 നിൻ നാവിൽ ഉതിരും തിരുമൊഴികൾ
നിൻ ഹിതം ചെയ്യാതെ നിങ്കൽ വരികയില്ല
ഹൃദയം നുറുറങ്ങീ ഞാൻ തിരുമുൻപിലെത്തുമ്പോൾ
എൻ കരം പിടിച്ചു നിത്യം നടത്തുന്നോനെ
നന്ദി നാഥാ നന്ദി നിൻ ദയക്കായ്;- ആരാധിക്കാം...