Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 514 times.
Neethi puramakum swarga seeyon

1 neethi puramaakum swargga seeyon
sarvva bhuvinnum aanandame
uyaram kondethra manoharame
athyunnathante nivaasame

jayathin ghosham muzhangeedunnu
vishuddhanmaar vasichidum seeyonathil
pthupaattu paadunnu than vruthanmaar
nithyam seeyon giriyathil aamodamaayi

2 pari-purnayaam swargga seeyon
thejasaal nithyam shobhithame
raathri’yillaathathaam deshamathil
neethi suryan velichamallo;-

3 daiva nagarathin mulakkallaam
Kristhu’vodothu kaanunnithaa
apposthalanmaar pravaachakanmaar
shreshta adisthaana kkallukalaayi;-

4 aadya phalathinte prathamaphalam
nutti’naalpathi naalaayiram
thathan suthan naamam dharichavaraay
ennum seeyonil sevacheyyum;-

5 seeyonin panipoorna maakum
priyan than thejassil vannedum
jayaalikale than kude cherkkum
avar kaanthano’dennum vaazhum;-

നീതി പുരമാകും സ്വർഗ്ഗ സീയോൻ

1 നീതി പുരമാകും സ്വർഗ്ഗസീയോൻ
സർവ്വഭൂവിന്നും ആനന്ദമേ
ഉയരം കൊണ്ടെത്ര മനോഹരമേ
അത്യുന്നതന്റെ നിവാസമേ

ജയത്തിൻ ഘോഷം മുഴങ്ങിടുന്നു
വിശുദ്ധന്മാർ വസിച്ചിടും സീയോനതിൽ
പുതുപാട്ടു പാടുന്നു തൻ വ്യതന്മാർ
നിത്യം സീയോൻ ഗിരിയതിൽ ആമോദമായ്

2 പരിപൂർണയാം സ്വർഗ്ഗ സീയോൻ
തേജസ്സാൽ നിത്യം ശോഭിതമേ
രാത്രിയില്ലാത്തതാം ദേശമതിൽ
നീതിസൂര്യൻ വെളിച്ചമല്ലോ;- ജയ...

3 ദൈവനഗരത്തിൻ മൂലക്കല്ലാം
ക്രിസ്തുവോടൊത്തു കാണുന്നിതാ
അപ്പൊസ്തലന്മാർ പ്രവാചകന്മാർ
ശ്രേഷ്ഠ അടിസ്ഥാനക്കല്ലുകളായ്;- ജയ...

4 ആദ്യഫലത്തിന്റെ പ്രഥമഫലം
നൂറ്റിനാല്പത്തി നാലായിരം
താതൻ സുതൻ നാമം ധരിച്ചവരായ്
എന്നും സീയോനിൽ സേവചെയ്യും;- ജയ...

5 സീയോനിൻ പണിപൂർണ്ണമാകും
പ്രിയൻ തൻ തേജസ്സിൽ വന്നീടും
ജയാളികളെ തൻ കൂടെ ചേർക്കും
അവർ കാന്തനോടെന്നും വാഴും;- ജയ...

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Neethi puramakum swarga seeyon