നീലാകാശവും കടന്നു ഞാൻ പോകും
എന്റെ യേശു വസിക്കും നാട്ടിൽ(2)
ചേർന്നീടും ഞാൻ ശുദ്ധരൊത്ത്(2)
പാടിടും രക്ഷയിൻ ഗാനം
നീലാകാശവും കടന്നു ഞാൻ പോകും
എന്റെ യേശു വസിക്കും നാട്ടിൽ
എന്നെ സ്നേഹിച്ചു ജീവൻ തന്നവൻ നാഥൻ
മേഘത്തിൽ എന്നെ ചേർപ്പാൻ വീണ്ടും വന്നീടും
എന്നെ സ്നേഹിച്ചു നാഥൻ(2)
വാനിൽ കാഹളനാദം മുഴങ്ങുമന്നാളിൽ
ചേർന്നീടും പ്രിയനൊത്തു നാം(2)
ചേർന്നീടും ഞാൻ ശുദ്ധരൊത്ത്(2)
പാടിടും രക്ഷയിൻ ഗാനം;- നീലാ...
ഇന്നുകാണുന്നതെല്ലാം നശ്വരമെന്നാൽ
അഴിയാത്ത നിത്യ സ്വർഗ്ഗം ദൈവം തന്നിടും(2)
ആഹാ ആഴിയാത്ത സ്വർഗം(2)
ഈ മണ്ണിൻ ശരീരം നീങ്ങും അന്നാളിൽ
യേശുവേപ്പോലെയാകും ഞാൻ
ചേർന്നീടും ഞാൻ ശുദ്ധരൊത്ത് (2)
പാടിടും രക്ഷയിൻ ഗാനം;- നീലാ...