എൻ പടകിൽ യേശുവുണ്ടേ
എന്റെ നിത്യനായകൻ താൻ
അലയുന്ന കാറ്റിൽ അലയാതെ പോവാൻ
എൻ പടകിൽ യേശുവുണ്ടേ
1 ലോക യാത്രയിൽ വീഴാതെ ഓടുവാൻ
യേശുവിൽ ഞാനെന്നുമെന്നും ചാരുവാൻ
എൻ പടകിൽ നാഥനുണ്ടേ
ഈ വൻ തിരയെ ജയിച്ചിടുവാൻ;- എൻ…
2 അന്ധകാര ശക്തിയെ ജയിച്ചീടുവാൻ
യേശുവിൽ വസിച്ചു ഞാൻ പ്രകാശിപ്പാൻ
എൻ പടകിൽ കർത്തനുണ്ടേ
ഈ വൻ ചുഴിയെ ജയിച്ചീടുവാൻ;- എൻ...