Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 389 times.
Aashrayam enikkennum en yeshuvil

1 Aashrayam enikkennum en yeshuvil
aayathal balavan njan (2)
shanka illa thellum bheethi illa
en koode ullavan sarva shakthan (2)

Illilla asaadhyam onnum
ente daivathal saadhyam ellam (2)
chenkadal naduvilum agni kundathilum
karuthunna karthan avan  (2)

2 Van thiramaalakal pol en padakil
kashtangal aanjadichal (2)
njan vilichunarthumbol jeevante
naayakan shaasichu akattumellam (2);- Illilla

3 Khoramaam vairikalin aayudhangal
ethiraayi uyarnneedumbol (2)
ennude parijayum kottayum aayavan
veeranayi kaaval undu (2);- Illilla

4 Aathmavin agni athil irangi njan
aaradhichaarthidumbol (2)
dushtathma shakthikal nanmayin
porukal vittozhinjeedukayam (2);- Illilla

ആശ്രയം എനിക്കെന്നും എൻ യേശുവിൽ

1 ആശ്രയം എനിക്കെന്നും എൻ യേശുവിൽ
ആയതാൽ ബലവാൻ ഞാൻ (2)
ശങ്ക ഇല്ല തെല്ലും ഭീതി ഇല്ല
എൻ കൂടെ ഉള്ളവൻ സർവശക്തൻ (2)

ഇല്ലില്ല അസാധ്യം ഒന്നും
എന്റെ ദൈവത്താൽ സാധ്യം എല്ലാം (2)
ചെങ്കടൽ നടുവിലും അഗ്നികുണ്ടത്തിലും
കരുതുന്ന കർത്തൻ അവൻ (2)

2 വൻ തിരമാലകൾ പോൽ എൻ
പടകിൽ കഷ്ടങ്ങൾ ആഞ്ഞടിച്ചാൽ (2)
ഞാൻ വിളിച്ചുണർത്തുമ്പോൾ ജീവന്റെ
നായകൻ ശാസിച്ചകറ്റും എല്ലാം(2);- ഇല്ലില്ല...

3 ഘോരമാം വൈരികളിൻ  ആയുധങ്ങൾ
എതിരായി ഉയർന്നീടുമ്പോൾ (2)
എന്നുടെ പരിചയും കോട്ടയും ആയവൻ
വീരനായി കാവൽ ഉണ്ട്(2);- ഇല്ലില്ല...

4 ആത്മാവിൻ അഗ്നി അതിൽ ഇറങ്ങി
ഞാൻ ആരാധിച്ചാർത്തിടുമ്പോൾ(2)
ദുഷ്ടാത്മ ശക്തികൾ നന്മയിൻ
പോരുകൾ വിട്ടോഴിഞ്ഞീടുകയാം(2);- ഇല്ലില്ല...

More Information on this song

This song was added by:Administrator on 07-09-2020
YouTube Videos for Song:Aashrayam enikkennum en yeshuvil