Malayalam Christian Lyrics

This song has been viewed 405 times.
Prathyaashayode naam kaathirunnidaam
പ്രത്യാശയോടെ നാം കാത്തിരുന്നിടാം

1 പ്രത്യാശയോടെ നാം കാത്തിരുന്നിടാം
പ്രതിഫലം നമുക്കുണ്ട് അതു നിശ്ചയം
പ്രിയന്റെ വരവിനായ് പാർത്തിരുന്നിടാം
പ്രാണപ്രിയൻ വാനിൽ വരും അതു നിശ്ചയം

2 ആരെല്ലാം നമ്മെ വിട്ടുമാറി എന്നാലും
ആരെല്ലാം എന്തെല്ലാം പറഞ്ഞെന്നാലും
ആരാധന ഒട്ടും നാം കുറച്ചിടാതെ
ആത്മ ശക്തിയോടെ നാം കാത്തിരുന്നിടാം

3 സഹായഹസ്തങ്ങൾ നിന്നുപോയിടാം
സോദരസ്നേഹവും തണുത്തുപോയിടും
സ്വർഗ്ഗീയ നാഥന്റെ സ്നേഹമേർത്തിടാം
സ്വർഗ്ഗസീയോനിലേക്ക് യാത്രചെയ്തിടാം

4 അത്തിവൃക്ഷം തളിർക്കുന്നില്ല എങ്കിലും
മുന്തിരിവള്ളി അനുഭവം തന്നില്ലെങ്കിലും
ഒലിവുമര പ്രയത്നം നിഷ്ഫലമായാലും
എങ്കിലും യഹോവയിൽ ആനന്ദിച്ചിടാം

5 നിലത്തിൻ ആഹാരം വിജയിച്ചില്ലെങ്കിലും
ആട്ടിൻകൂട്ടം തൊഴുത്തിൽ നശിച്ചുപോയാലും
ഗോശാലയിൽ കന്നുകാലി ഇല്ലെങ്കിലും
യഹോവയിൽ എന്നു നാം ആനന്ദിച്ചിടാം

More Information on this song

This song was added by:Administrator on 22-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page