കർത്താവുയിർത്തുയരേ ഇന്നും നമുക്കായി ജീവിക്കുന്നു
ആകയാൽ ജയഗീതങ്ങൾ പാടി കീർത്തിക്കാം തൻമഹത്വം
1 വല്ലഭനായ് വാഴുന്നവൻ എല്ലാധികാരവുമുള്ളവനായ്
നല്ലവനിത്രയുമുന്നതനവനെ നമുക്കിന്നനുഗമിക്കാം
2 മൃത്യുവിനാൽ മാറിടുന്ന മർത്യനിൽ ചാരിടുന്നവരൊടുവിൽ
വിലപിതരാമെന്നാൽ ചാരുന്നു നാം വലിയവൻ ക്രിസ്തുവിൽ ഹാ!
3 വിളിച്ചു നമ്മെ വേർതിരിച്ച വിമലന്റെ സൽഗുണം ഘോഷിച്ചു നാം
പാർത്തിടാം പാരിതിലനുദിനവും പരമമോദിതരായ്
4 ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ!
മന്നവനേശു മഹോന്നതനെന്നും മഹത്വം ഹല്ലേലുയ്യാ!