Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 648 times.
Njan karthavinay padum jeevichidum

1 Njan karthavinay padum jeevichidum nalellam
Divamahtvam kondadum keerthikum than vatsalyam

hallelooya daivathinum hallelooya puthranum
hallelooya aathmavinum innum sarvakalathum

2 Bharamulloru manamalla daiva'lmavin lekshanam
Sakshal abhi'shaktherkella;kkalathum santhoshikam;-

3 Daivathin mumpake veenayale sthuthipan
Yeshuvinte rekthathale enee prapthanaki than;-

4 Kelka dhuthanmain ganam bethlahemin vayalil
Nokuka pithavin danam cheruka samgeethathil;-

5 Palum theum ozukedum nallor rajyam entetham
Aswasngal nirangidum kristhan marven parppidam;-

6 Padum njan santhoshathale ullamellam thullumpol
Padum enne agniyale shodana chytheedumpol;-

7 Athi vriksham vadiyalum munthiringaavalliyum
onnum nalkathirunnalum njaan karthaavil pukazhum;-

8 en nikshepam svargathil aakayal njaan bhagyavaan
Lokarude dukhathil enikkundo dukhippaan;-

9 daivathinkale santhosham aashritharin balamaam
aashayattupoya  klesham dooratheriyuka naam;-

ഞാൻ കർത്താവിന്നായ് പാടും ജീവിച്ചിടും നാളെല്ലാം

1 ഞാൻ കർത്താവിനായ് പാടും ജീവിച്ചിടും നാളെല്ലാം
ദൈവമഹത്ത്വം കൊണ്ടാടും കീർത്തിക്കും തൻവാത്സല്യം

ഹല്ലേലുയ്യാ ദൈവത്തിന്നും ഹല്ലേലുയ്യാ പുത്രന്നും
ഹല്ലേലുയ്യാ ആത്മാവിന്നും ഇന്നും സർവ്വകാലത്തും

2 ഭാരമുള്ളോർ മനമല്ല ദൈവാത്മാവിൻ ലക്ഷണം 
സാക്ഷാൽ അഭിഷിക്തർക്കെല്ലാ കാലത്തും സന്തോഷിക്കാം

3 ദൈവമുഖത്തിൻമുമ്പാകെ വീണയാലെ സ്തുതിപ്പാൻ
യേശുവിന്റെ രക്തത്താലെ എന്നെ പ്രാപ്തൻ ആക്കി താൻ

4 കേൾക്ക ദൂതന്മാരിൻ ഗാനം ബേത്ലഹേമിൻ വയലിൽ
നോക്കുക പിതാവിൻ ദാനം ചേരുക സംഗീതത്തിൽ

5 പാലും തേനും ഒഴുകിടും നല്ലൊർ രാജ്യം എന്റേതാം 
ആശ്വാസങ്ങൾ നിറഞ്ഞിടും ക്രിസ്തൻ മാർവ്വെൻ പാർപ്പിടം

6 പാടും ഞാൻ സന്തോഷത്താലെ ഉള്ളം എല്ലാം തുള്ളുമ്പോൾ 
പാടും എന്നെ അഗ്നിയാലെ ശോധന ചെയ്തിടുമ്പോൾ

7 അത്തിവൃക്ഷം വാടിയാലും മുന്തിരിങ്ങാ  വള്ളിയും
ഒന്നും നൽകാതിരുന്നാലും ഞാൻ കർത്താവിൽ പുകഴും

8 എൻനിക്ഷേപം സ്വർഗ്ഗത്തിങ്കൽ ആകയാൽ ഞാൻ ഭാഗ്യവാൻ 
ലോകരുടെ ദുഃഖത്തിങ്കൽ എനിക്കുണ്ടോ ദുഃഖിപ്പാൻ

9 ദൈവത്തിങ്കലെ സന്തോഷം ആശ്രിതരിൻ ബലമാം 
ആശയറ്റുപോയ ക്ലേശം ദൂരത്തെറിയുക നാം

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Njan karthavinay padum jeevichidum