വരികയിന്നരമതിൽ
കരുണേശൻ യേശുവേ
1 മംഗളം ഇദ്ദിനം എങ്ങും മുഴങ്ങുവാൻ
മംഗളരൂപിയാം എങ്ങൾ മണവാള
2 മേരിതനുജനാം ശ്രീയേശുനായകാ
മാരിപോൽ ചെയ്യുവാൻ ആശിർവാദം ദേവാ
3 അന്ന് കാനവിലെ കല്ല്യാണ വീട്ടിൽ
ചെന്ന് കുറവുകൾ നീക്കിയ പോലവെ
4 ആദാാ ഹവ്വാമാരെ ആദിയിലെന്നപോൽ
ഈ ദമ്പതിമാരെ മോദമായ് ചേർക്കുവാൻ
5 മംഗളം മംഗളം മംഗളമെന്നമേ
എങ്ങൾ മണവാളൻ ശ്രീയേശുനാഥനെ