വാ... നീ യേശുവിങ്കൽ വാ
നിൻ ഹൃദയത്തിലവനിടം താ
നിൻ ഹൃദയത്തിലവനിടം താ
1 മനുഷ്യരിൽ ദൈവഭയമില്ല-ഭൂവിൽ
മനുഷ്യർക്കു സമാധാനമില്ല
മനുഷ്യർമേൽ ദൈവം തന്റെ കോപം
വരാൻ നേരമായെന്നോർത്തു വന്നീടുക;- വാ…
2 വരുമ്പോൾ നീ എന്തു കൊണ്ടുവന്നു
ഇനി പോകുമ്പോൾ നീ എന്തു കൊണ്ടുപോകും
എങ്ങനെ നീ ഈ ലോകത്തിൽ വന്നു
ഇനി എങ്ങനെ ഈ ലോകം വിട്ടു പോകും;- വാ... യേശു -
3 നീതിമാനെ ഓർത്തിടുന്ന ദൈവം
വീണ്ടും - നീതിമാനായ് വന്നിടുമേ വാനിൽ
പാപി നിന്നെ വിളിക്കുന്നു താതൻ
നിന്റെ പാപം വിട്ടു വന്നീടുക വേഗം;- വാ…