Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 3833 times.
Njaanente kannukal uyarthidunnu

Njaanente kannukal uyarthidunnu
En sahaayam evide ninnu varum?
En sahaayam aakashavum bhoomiyum srushticha
Yehovainkal ninnallo

Ninte kaal vazhuthuvaan sammathikkukilla
Ninne kaakkunnavan mayangukayumilla
Avan mayangukilla avanurangukilla Israayelin paripaalakan
 
Yehova ninte paripaalakan yehova valabhaage ninakku thanal
Pakal suryanenkilum raathri chandranenkilum
Ninne yathonnum baadhikkayilla-
 
Yehova ninne paripaalikkum ninte praaneneyum paripaalikkum
Ninte gamanatheyum aagamanetheyum
Ennekkum paripaalikkum

ഞാനെന്റെ കണ്ണുകൾ ഉയർത്തിടുന്നു

ഞാനെന്റെ കണ്ണുകൾ ഉയർത്തിടുന്നു

എൻ സഹായം എവിടെ നിന്നു വരും?

എൻ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച

യഹോവയിങ്കൽ നിന്നല്ലോ

 

നിന്റെ കാൽ വഴുതുവാൻ സമ്മതിക്കുകില്ല

നിന്നെ കാക്കുന്നവൻ മയങ്ങുകില്ല

അവൻ മയങ്ങുകില്ല അവനുറങ്ങുകില്ല

യിസ്രായേലിൻ പരിപാലകൻ

 

യഹോവ നിന്റെ പരിപാലകൻ

യഹോവ വലഭാഗേ നിനക്കു തണൽ

പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും

നിന്നെ യാതൊന്നും ബാധിക്കയില്ല

 

യഹോവ നിന്നെ പരിപാലിക്കും

നിന്റെ പ്രാണനെയും പരിപാലിക്കും

നിന്റെ ഗമനത്തെയും ആഗമനത്തെയും

എന്നേക്കും പരിപാലിക്കും

More Information on this song

This song was added by:Administrator on 18-06-2019