Malayalam Christian Lyrics

User Rating

4 average based on 1 reviews.


4 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 3438 times.
undenikkayoru mokhsaveedu

undenikkayoru mokhsaveedu
intalakannu njan vazhumann
daivamund angu putranundu
athmavundu daivadootharundu

koodaramakunna en bhavanam
vittakannalenikkere bhagyam
kaikalal tirkkatta mokhsa veettil
vegamayittangu chennu cherum (unde..)

karttanesu tande ponkarattal
certhidumayatil enneyangu
ottunal kannunir pettatellam
pettannu ninnidume thittamay‌i (unde..)

pokamenikkende raksakande
rajyamatinullil vasam cheyyam
rogam du?kham pidhayonnumilla
daham visappumangottumilla (unde..)

ee vidhamayulla veettinullil
parkkuvanennullam vanchikkunnu
ennu njan chennangu cherumatil
pinnidenikkapathonnumilla (unde..)

nodinerattekkulla laghu sankadam
anavadhi tejassin bhagyam thanne
kanninu kanunnadonnumalla
kanappedathoru bhagyam thanne (unde..)

ഉണ്ടെനിക്കായൊരു മോക്ഷവീട്

ഉണ്ടെനിക്കായൊരു മോക്ഷവീട്
ഇണ്ടലകന്നു ഞാന്‍ വാഴുമങ്ങ്
ദൈവമുണ്ട് അങ്ങ് പുത്രനുണ്ട്
ആത്മാവുണ്ട് ദൈവദൂതരുണ്ട്
                     
കൂടാരമാകുന്ന എന്‍ ഭവനം
വിട്ടകന്നാലെനിക്കേറെ ഭാഗ്യം
കൈകളാല്‍ തീര്‍ക്കാത്ത മോക്ഷ വീട്ടില്‍
വേഗമായിട്ടങ്ങു ചെന്നു ചേരും (ഉണ്ടെ..)
                     
കര്‍ത്തനേശു തന്റെ പൊന്‍കരത്താല്‍
ചേര്‍ത്തിടുമായതിലെന്നെയന്ന്
ഒട്ടുനാള്‍ കണ്ണുനീര്‍ പെട്ടതെല്ലാം
പെട്ടന്ന് നീങ്ങിടുമേ തിട്ടമായ്‌ (ഉണ്ടെ..)
                     
പോകാമെനിക്കെന്റെ രക്ഷകന്റെ
രാജ്യമതിനുള്ളില്‍ വാസം ചെയ്യാം
രോഗം ദുഃഖം പീഢയൊന്നുമില്ല
ദാഹം വിശപ്പുമങ്ങൊട്ടുമില്ല (ഉണ്ടെ..)
                     
ഈ വിധമായുള്ള വീട്ടിനുള്ളില്‍
പാര്‍ക്കുവാനെന്നുള്ളം വാഞ്ചിക്കുന്നു
എന്നു ഞാന്‍ ചെന്നങ്ങു ചേരുമതില്‍
പിന്നീടെനിക്കാപത്തൊന്നുമില്ല (ഉണ്ടെ..)
                     
നൊടിനേരത്തേക്കുള്ള ലഘു സങ്കടം
അനവധി തേജസ്സിന്‍ ഭാഗ്യം തന്നെ
കണ്ണിനു കാണുന്നതൊന്നുമല്ല
കാണപ്പെടാത്തൊരു ഭാഗ്യം തന്നെ (ഉണ്ടെ..)

 

More Information on this song

This song was added by:Administrator on 28-05-2018