Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 832 times.
Ezhu pon nilavilakkin naduvil
ഏഴു പൊൻ നിലവിളക്കിൻ നടുവിൽ

1 ഏഴു പൊൻ നിലവിളക്കിൻ നടുവിൽ
ഞാൻ കാണുന്നേ എൻ പ്രിയൻ പൊൻമുഖം
സൂര്യ ശോഭ വെല്ലും മുഖ കാന്തിയും
അവൻ കോടികളിൽ സുന്ദരൻ തന്നേ

മേഘത്തേരിൽ വേഗം പറന്നു വാ പ്രിയാ
എൻ മാനസം നിന്നാൽ നിറയുന്നേ(2)

2 എന്റെ പാപമെല്ലാം തീർത്തു തന്നവൻ
എന്റെ രോഗമെല്ലാം മാറ്റി തന്നവൻ
പുതു ജീവനെ തന്നു സ്നേഹ തൈലവും തന്നു
നവ ഗാനമെന്നും നാവിൽ പാടാറായ്;-

3 എന്റെ നാൾകളെല്ലാം ഭൂവിൽ തീരാറായ്
എന്റെ കണ്ണുനീരെല്ലാം പൊഴിയാറായ്
പുത്തനാം ഭവനം പണി തീർന്നീടാറായ്
എന്റെ കാന്തനെ ഞാൻ നേരിൽ കാണാറായ്;-

4 കർത്തൻ കൂടെ ഞാനും ചേർന്നു വാഴുമേ
തൻ സിംഹാസനം ഞാൻ പങ്കു വെക്കുമേ
പുത്തനാം യെറുശലേം ശുഭ്രമാം നദിക്കരെ
നവ വർണ്ണിയായ് ഞാൻ എന്നും വാഴുമേ;-

More Information on this song

This song was added by:Administrator on 17-09-2020