Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 331 times.
En lamghanangal njaan avanodariyichappol

1 en lamghanangal njaan avanodariyichappol
en papathinte kutamavan kshamichathannu
pattode njaanavane pukazhthidume
ghoshichidum njaanavante gunaganangal

2 en sangkadangal njaan avanodariyichappol
en antharamgam aashvasathaal niranjuvannu
avangkalekku nokkiyavar prakashitharaay
avarude mukham thellum lajjichathilla

3 en vedanakal njaan avanodariyichappol
than vankrupayenikku paran pakarnnu thannu
"saukhyamakkum yahova' en pithavakayaal
saukhyamente avakasham samshayamilla

4 en aavashyangal njaan avanodariyichappol
svarggeya bhandagaramavan thurannu thannu
vagdathangalakhilavum enikkullathe
athil vallipullipolum maatam varikayilla

5 thrippadapedhathingkalenne samarppichappol
en jeevitham kristheshuvil bhadramay thernnu
en aashayum prathyaashayumen priyanilathre
than varavilavanodu chernniduvaan

എൻ ലംഘനങ്ങൾ ഞാനവനോടറിയിച്ചപ്പോൾ

1 എൻ ലംഘനങ്ങൾ ഞാനവനോടറിയിച്ചപ്പോൾ
എൻ പാപത്തിന്റെ കുറ്റമവൻ ക്ഷമിച്ചതന്നു
പാട്ടോടെ ഞാനവനെ പുകഴ്ത്തിടുമേ
ഘോഷിച്ചിടും ഞാനവന്റെ ഗുണഗണങ്ങൾ

2 എൻ സങ്കടങ്ങൾ ഞാനവനോടറിയിച്ചപ്പോൾ
എൻ അന്തരംഗം ആശ്വാസത്താൽ നിറഞ്ഞുവന്നു
അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ്
അവരുടെ മുഖം തെല്ലും ലജ്ജിച്ചതില്ല

3 എൻ വേദനകൾ ഞാനവനോടറിയിച്ചപ്പോൾ
തൻ വൻകൃപയെനിക്കു പരൻ പകർന്നു
തന്നു
"സൗഖ്യമാക്കും യഹോവ' ' എൻ പിതാവാകയാൽ
സൗഖ്യമെന്റെ അവകാശം സംശയമില്ല

4 എൻ ആവശ്യങ്ങൾ ഞാനവനോടറിയിച്ചപ്പോൾ
സ്വർഗ്ഗീയ ഭണ്ഡാഗാരമവൻ തുറന്നു തന്നു
വാഗ്ദത്തങ്ങളഖിലവും എനിക്കുള്ളത്
അതിൽ വള്ളിപുള്ളിപോലും മാറ്റം 
വരികയില്ല

5 തൃപ്പാദപീഠത്തിങ്കലെന്നെ സമർപ്പിച്ചപ്പോൾ
എൻ ജീവിതം ക്രിസ്തേശുവിൽ ഭദ്രമായ് തീർന്നു
എൻ ആശയും പ്രത്യാശയുമെൻ പ്രിയനിലത്രെ
തൻ വരവിലവനോടു ചേർന്നിടുവാൻ

More Information on this song

This song was added by:Administrator on 16-09-2020