Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 269 times.
Bhurasa maanasamaarnnidum pergamos
ഭൂരസമാനസമാർന്നിടും പെർഗമോസ് സഭേ

പല്ലവി
ഭൂരസമാനസമാർന്നിടും പെർഗമോസ് സഭേ!
നീ ശ്രവിക്കെന്നുടെ വചനം

അനുപല്ലവി
ഏറിയമൂർച്ചയുള്ളിരുധാരയുള്ള വാൾ വഹിക്കു- 
ന്നോരഹിതകുലനാശൻ യേശുവോതുന്നറികിതു

1 നിന്നുടെ പാർപ്പിടമെവിടം എന്നു ഞാനറി-
യുന്നു സാത്താന്റെ സിംഹാസനം-
ഉള്ളിടം അവിടെ എനി-ക്കുള്ള നാമമതു നിങ്ങൾ
തള്ളിടാതെ പിടിച്ചങ്ങു-നിന്നുകൊള്ളുന്നതും നന്നാം;-

2 നിങ്ങളിൻ പുരമാം വൈരിതന്നിടത്തന്തിപ്പാ-
വെന്ന വിശ്വസ്തനാം സാക്ഷിമേ-
ദുർന്നയർവധിക്കമൂലം ഛിന്നഗാത്രനായ പോതും
എന്നിലെ വിശ്വാസം നിങ്ങൾ കൈവെടിഞ്ഞില്ലതും കൊള്ളാം;-

3 എങ്കിലും ചിലതുണ്ടെനിക്കു-വിഗ്രഹാർപ്പിതം
തിന്നുവാനും ദൈവജനങ്ങൾ
ദുർന്നടപ്പാചരിപ്പാനും കണ്ണിവച്ച ബിലയാമിൻ
ഭിന്നതപിടിച്ചവരങ്ങുണ്ടു നിക്കോലാവ്യരും തേ;-

4 ആകയാൽ മനംതിരിക നീ-അല്ലായ്കിൽ വന്നെൻ 
വാളുകൊണ്ടവരോടേറ്റു ഞാൻ-
പോരുചെയ്യുമതുമൂലം-ആയവരിൻ ശവം വഴി
നീളവേ കിടക്കുമാർക്കും നാറി വെറുപ്പാകുമവർ;-

5 പെർഗമോസ് യുഗത്തിലുള്ളൊരു-പോരിൽ ജയിക്കും
മർത്യനോമറഞ്ഞ മന്നയിൻ
ഭക്ഷ്യമേകും ശ്വേതശിലാ-പത്രമതിലവൻ മാത്രം
പാർത്തറിയും പുതിയപേർ ചേർത്തവന്നു കൊടുത്തിടും;-

More Information on this song

This song was added by:Administrator on 15-09-2020