Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 236 times.
Nallidayanam Yeshureskhakan

Nallidayanam Yeshureskhakan
Than jeevan nalki veendeduthenne 
Muttukal sarvavum naalthorume 
theerthu paalanam cheitheedunnu thaan 

Yeshu nallidyan enne nalla 
Mechil sthale kidathunnu sadhaa 
Shantha vellangalkkarikil enne 
Santhatham kondupokunnu avan 

Neethi vazhikarlil nadathunnu 
Saadharam enne en nall Idayan 
Mun nadakkunnu thaan anudhinam 
Enne per cholli vilicheedunnu. 

Than aadukale ariyunnavan 
nannayariyum than sabham ava 
Sarvashakthiyulla than kaikalil 
Kshemamaayinikkum ava ennum 

Kettennu murivu roghikale 
Muttum sukhappedutheedunnu thaan 
Marvil kunjaadukale chumannu 
Sarvaneravum paalicheedunnu 

Ee nallidaya samrekshanayil 
njaan  ente loakavaasam kazhichu
mruthyuvin shesham swarghe paatheedum
nithyakaalavum thante madiyil

നല്ലിടയനാം യേശുരക്ഷകൻ

1 നല്ലിടയനാം യേശുരക്ഷകൻ
തൻ ജീവൻ നൽകി വീണ്ടെടുത്തെന്നെ
മുട്ടുകൾ സർവ്വവും നാൾതോറുമേ
തീർത്തു പാലനം ചെയ്തീടുന്നു താൻ

2 യേശു നല്ലിടയൻ എന്നെ നല്ല
മേച്ചിൽ സ്ഥലെ കിടത്തുന്നു സദാ
ശാന്ത വെള്ളങ്ങൾക്കരികിൽ എന്നെ
സന്തതം കൊണ്ടുപോകുന്നു അവൻ

3 നീതി വഴികളിൽ നടത്തുന്നു
സാദരം എന്നെ എൻ നല്ലിടയൻ
മുൻനടക്കുന്നു താൻ അനുദിനം
എന്നെ പേർ ചൊല്ലി വിളിച്ചീടുന്നു

4 തൻ ആടുകളെ അറിയുന്നവൻ
നന്നായറിയും തൻ ശബ്ദം അവ
സർവ്വശക്തിയുള്ള തൻ കൈകളിൽ
ക്ഷേമമായിരിക്കും അവ എന്നും

5 കെട്ടുന്നു മുറിവു രോഗികളെ
മുറ്റും സുഖപ്പെടുത്തീടുന്നു താൻ
മാർവ്വിൽ കുഞ്ഞാടുകളെ ചുമന്നു
സർവ്വനേരവും പാലിച്ചീടുന്നു

6 ഈ നല്ലിടയാ സംരക്ഷണയിൽ
ഞാൻ എന്റെ ലോക വാസം കഴിച്ചു
മൃത്യുവിൻ ശേഷം സ്വർഗ്ഗേ പാർത്തിടും
നിത്യകാലവും തന്റെ മടിയിൽ

More Information on this song

This song was added by:Administrator on 21-09-2020