ദൈവം നല്ലവൻ എനിക്കെന്നും നല്ലവൻ
എല്ലാം എന്റെ നന്മക്കായി ചെയ്തിടുന്നവൻ
യേശു നല്ലവൻ-നല്ലവൻ
1 ദൈവം അറിയാതെ സംഭവിക്കില്ലൊന്നുമെ
ആകയാൽ ആകുലം എനിക്കില്ല തെല്ലുമെ;- ദൈവം...
2 അഗ്നിശോധന എന്നെ ശുദ്ധി ചെയ്യുന്നു
മാലിന്യങ്ങൾ നീക്കി എന്റെ മൂല്യം കൂട്ടുന്നു;- ദൈവം...
3 കഷ്ടനഷ്ടം ഏറിയ നേരം ചുറ്റും നോക്കി ഞാൻ
ലോകം എന്നെ കൈവിട്ടെന്ന സത്യം കണ്ടു ഞാൻ;- ദൈവം...
4 നഷ്ടത്തിന്മേൽ നഷ്ടം വന്നാൽ എന്തു ചെയ്യും ഞാൻ
നന്മക്കായി തീർക്കുന്നോനിൽ ആശ്രയിക്കും ഞാൻ;- ദൈവം...
5 കൊള്ളില്ലെന്നു തള്ളിയ ഇടങ്ങളിൽ തന്നെ
മൂലക്കല്ലായ് മാറ്റി ദൈവം മാനിക്കും എന്നെ;- ദൈവം...