Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 383 times.
Yeshumanalan lokaikaraajan

1 yeshumanaalan lokaikaraajan
vishudhare chertheeduvaan
en priya raajan athi sundaran thaan
veendum varaaraayi

2 aarppuvili  kettidaraay
nammude yathrayum theraraay
unarnnu deepam theliyichukolka
kaahalam muzhakkaray..vathiladaykkaray;-

3 pinmazhayin van muzhakkam
kettidunnallo lokamathil
iee maheethalam unaranulla
kalamaayallo.. kaanthan vararaay

4 kaalaminiyereyilla
mahathvathin maniyara kandiduvaan
kathirikkum than vishuddhanmarellam
prathiphalam vangaraay kireedangal choodaray

യേശുമണാളൻ ലോകൈകരാജൻ

1 യേശുമണാളൻ ലോകൈകരാജൻ
വിശുദ്ധരെ ചേർത്തീടുവാൻ
എൻ പ്രിയ രാജൻ അതി സുന്ദരൻ താൻ
വീണ്ടും വരാറായി

2 ആർപ്പുവിളി കേട്ടിടാറായ്
നമ്മുടെ യാത്രയും തീരാറായ്
ഉണർന്നു ദീപം തെളിയിച്ചുകൊൾക
കാഹളം മുഴക്കാറായ്.. വാതിലടയ്ക്കാറായ്;-

3 പിൻമഴയിൻ വൻ മുഴക്കം
കേട്ടിടുന്നല്ലൊ ലോകമതിൽ
ഈ മഹീതലം ഉണരാനുള്ള
കാലമായല്ലൊ..കാന്തൻ വരാറായ്;-

4 കാലമിനിയേറെയില്ല
മഹത്വത്തിൻ മണിയറ കണ്ടിടുവാൻ
കാത്തിരിക്കും തൻ വിശുദ്ധൻമാരെല്ലാം
പ്രതിഫലം വാങ്ങാറായ് കിരീടങ്ങൾ ചൂടാറായ്;-

More Information on this song

This song was added by:Administrator on 27-09-2020