തളർന്നിടല്ലേ നീ പതറിടല്ലേ
ശത്രുവിൻ ഘോരതന്ത്രങ്ങളിൽ(2)
നിനക്കെന്നും തുണയായ് കാവലായി(2)
ഞാൻ നിന്റെ കൂടെയില്ലേ
മാറോടു ചേർക്കുകില്ലേ(2)
മിത്രങ്ങൾ നിന്ദിക്കുമ്പോൾ
നയനങ്ങൾ നിറഞ്ഞിടുമ്പോൾ(2)
എൻ മുഖം നീയൊന്നു ദർശിക്കുമോ
ഞാൻ നിന്നെ കാണുന്നവൻ(2)
ഭാവിയൊന്നാണോ നിൻ ഭാരം
വ്യാകുലമൊട്ടും വേണ്ട (2)
നിനക്കായ് ഞാൻ തുറന്നീടുമേ
ഉയരത്തിൽ വാതിലുകൾ(2)