Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 243 times.
Vishvasa sakshiyaay vilichathinaal
വിശ്വാസ സാക്ഷിയായ് വിളിച്ചതിനാൽ

വിശ്വാസ സാക്ഷിയായ് വിളിച്ചതിനാൽ
എന്നെ വിശ്വസ്തനെന്നെണ്ണിയ കാരുണ്യമേ
നിന്റെ ശക്തി നിന്റെ ദാനം
ഇന്നുമെന്നും മതിയെനിക്ക്
മരണം വരെയും എന്നെ നടത്തീടുമേ

1 എനിക്കു നൽകിയ നിന്റെ വേല ഞാൻ
ചേർന്നു നിറവേറ്റുമേ
നടത്തു നിൻ വഴി, തരണം നിൻകൃപ
ദിവ്യസ്നേഹത്തിൽ നിറഞ്ഞിടുവാൻ;- നിന്റെ…

2 എനിക്ക് നൽകിയ നിന്റെ വചനം
കാത്തു പാലിച്ചിടുമേ
കഷ്ടത സഹിക്കും മാർഗ്ഗത്തിന്റെ മഹത്വം
സ്പഷ്ടമായെന്നും വെളിപ്പെടുത്തും;- നിന്റെ…

3. എനിക്കു നൽകിയ നിന്റെ ജനങ്ങൾ
ശ്രഷ്ഠം വചനമതാൽ നടന്നീടണമേ സത്യപാതകളിൽ
നിത്യവും തേജസ്സിൻ സാക്ഷിയായ് - നിന്റെ... 

4 ക്രൂശിൻ മഹത്വം വെളിപ്പെടുത്തും
സ്നേഹക്കൊടി ഉയർത്തി
സഹിക്കും കഷ്ടത ജയിക്കും ദുഷ്ടനെ
സത്യവചനമാം വാളതിനാൽ;- നിന്റെ...

More Information on this song

This song was added by:Administrator on 26-09-2020