യേശു നാഥനേ നിൻ സന്നിധേ
ഏഴകൾ ഞങ്ങൾ വന്നീടുന്നു (2)
എൻ പാപമെല്ലാം ക്ഷമിച്ചവനേ
നിൻ പൈതലായി തീർത്തവനേ (2)
എൻ ആയുസ്സിൻ നാൾകളെല്ലാം
പ്രാർത്ഥനയോടെ ഞാൻ-വരുന്നേ (യേശുനാഥാ)
എന്റെ ഇഷ്ടങ്ങൾ വേണ്ടനിക്ക്
നിന്റെ പൈതലായ് മാറീടുവാൻ (2)
യേശുവിൻ രൂപം എന്നിൽ ആകുവാൻ
യേശുവിൻ ഭാവം എന്നിൽ ആകുവാൻ (2)
എൻ ആയുസ്സിൻ നാൾകളെല്ലാം
പ്രാർത്ഥനയോടെ ഞാൻ-വരുന്നേ (യേശുനാഥാ)