പതറാതെൻ മനമേ നിന്റെ നാഥൻ ജീവിക്കുന്നു
ആശ്രയം താനല്ലയോ കരുതിടും അന്ത്യം വരെ
1 മനുജരെ നോക്കിടാതെ അവശരിൽ ചാരിടാതെ
മനുജനെ നോക്കിടുമ്പോൾ ക്ഷീണിതനായ് ഭവിക്കും
കാത്തിരിക്കൂ നിന്റെ നാഥനെ കഴുകൻപോൽ പറന്നുയരും;- പതറാ...
2 ഒരിക്കലും പിരിയുകില്ല ഒരുനാളും കൈവിടില്ല
പിരിയാതെ തന്റെ മേഘം നിൻ കൂടെ യാത്രചെയ്യും
മന്നിലെ ചൂടൊന്നും ഓർക്കേണ്ട തണലവൻ കൂടില്ലയോ;- പതറാ...
3 യേശുവെ ഉറ്റു നോക്കു ആശ നീ കൈവിടാതെ
ഈശനിൻ വൻകരങ്ങൾ പോറ്റുവാൻ ശക്തമല്ലേ
കണ്ണീരിൻ താഴ്വരകൾ മാറ്റും ജലാശയമായ്;- പതറാ...