വാഴ്ത്തീടുക വാഴ്ത്തീടുക വാഴ്ത്തീടുകെൻ മനമേ
കരുണയും കൃപയും നിറഞ്ഞവനാം
യേശുവേ വാഴ്ത്തീടുക
1 നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ നിന്നും
എന്നെ കരകയറ്റി എന്നെ വീണ്ടെടുത്തു
എന്റെ ഗമനത്തെ സ്ഥിരമാക്കി;- വാഴ്ത്തീടുക...
2 ദൈവം തന്നെ സ്നേഹിക്കുന്നോർക്ക്
ഒരുക്കും നന്മകളെ
കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല
ഒരു ഹൃദയമതറിയുന്നില്ല;- വാഴ്ത്തീടുക...