Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 912 times.
Sthothra yagam arppikkunnu njaan

1 sthothra yagam arppikkunnu njaan
sthothraganam padidunnu njaan
nisthulanaam yeshuvinu
nimmalanam karthavinu
nandiyode keerthicheedunne

nitya jeevan pakarnnennil
nitya sneham thannuvallo


2 bhekaramam bhauma sagaram than
bhetiyerum ghora alakal
aarthiranpum neramathil
bhethiyilla thellum ente
nathha’nundu nauka thannil
aanandamaay yathra thudaram;-

3 bhangamilla thodidunnu njaan-ente
bhasuramam bhagya’nadinay
bhangiyerum bhavanamathil
amgamathay chernnidumpol
innihathil marthyarellam
vingidume nithya’bharathal;-

4 ezhu nakshathram valam kayyil-pidichum
ezhu pon nilavilakkukal
naduvil nadkkum raja’rajan
varunnu vegam vana’meghe
parannu pokan orungi’ninnidam
marida’thaven sathyavan;-

സ്തോത്രയാഗമർപ്പിക്കുന്നു ഞാൻ സ്തേത്രഗാനം

1 സ്തോത്രയാഗമർപ്പിക്കുന്നു ഞാൻ
സ്തേത്രഗാനം പാടിടുന്നു ഞാൻ
നിസ്തുലനാമേശുവിന്
നിർമ്മലനാം കർത്താവിന്
നന്ദിയോടെ കീർത്തിച്ചീടുന്നു(2)

നിത്യജീവൻ പകർന്നെന്നിൽ
നിത്യസ്നേഹം തന്നുവല്ലോ

2 ഭീകരമാം ഭൗമസാഗരം തൻ
ഭീതിയേറും ഘോര അലകൾ
ആർത്തിരമ്പും നേരമതിൽ
ഭീതിയില്ലാതെല്ലും എന്റെ
നാഥനുണ്ടു നൗക തന്നിൽ
ആനന്ദമായ് യാത്ര തുടരാം;- സ്തോ...

3 ഭംഗമില്ലാതോടിടുന്നു ഞാൻ-എന്റെ
ഭാസുരമാം ഭാഗ്യനാടിനായ്
ഭംഗിയേറും ഭവനമതിൽ
അംഗമതായ് ചേർന്നിടുമ്പോൾ
ഇന്നിഹത്തിൽ മർത്യരെല്ലാം
വിങ്ങിടുമേ നിത്യഭാരത്താൽ;- സ്തോ...

4 ഏഴുനക്ഷത്രം വലങ്കയ്യിൽ-പിടിച്ചും
ഏഴു പൊൻ നിലവിളക്കുകൾ
നടുവിൽ നടക്കും രാജരാജൻ
വരുന്നു വേഗം വാനമേഘേ
പറന്നു പോകാൻ ഒരുങ്ങിനിന്നീടാം
മാറിടാത്തവൻ സത്യവാൻ;- സ്തോ...

More Information on this song

This song was added by:Administrator on 24-09-2020
YouTube Videos for Song:Sthothra yagam arppikkunnu njaan