1 ഉണർത്തപ്പെട്ടവർ ഏവരും ഉടൻ
പുറപ്പെട്ടീടുക ധൈര്യമായ്
അവന്റെ വേലയിൽ വ്യാപരിക്കുവാൻ
അരുമ നായകൻ വിളിക്കുന്നു
വേല വിശാലം വിപുലമേ
പൂർണ്ണതയോടെ ചെയ്യുക നാം
2 സ്വന്തമായതെല്ലാം നാം ത്യജിയ്ക്കണം
സ്വന്ത ജീവനും പകയ്ക്കണം
കലപ്പമേൽ കരം വെച്ചശേഷം
പിൻ തിരിഞ്ഞു നോക്കരുതൊരിക്കലും;- വേല...
3 കൊളുത്തിവെച്ചൊരു കൈത്തിരി സമം
എരിഞ്ഞു നാം പ്രശോഭിക്കണം
അവന്റെ സ്നേഹവും, ത്യാഗവും
മഹാ-വിനയവും നാം ധരിക്കണം;- വേല...