ആഴത്തിൽ നിന്നീശനോടു യാചിക്കുന്നേ ദാസനിപ്പോൾ
കേൾക്കണമേ യാചന നീ ശ്രദ്ധിക്കുക പ്രാർത്ഥനയെ
1 നീയകൃത്യം ഓർമ്മവച്ചാൽ ആരു നിൽക്കും? ദേവ! ദേവ!
നിന്നെ ഭയന്നിടും പടിമോചനം നിൻപക്കലുണ്ട്
2 കാത്തിരിക്കുന്നീശ! നിന്നെ കാത്തിരിക്കുന്നെന്റെ ഉള്ളം
നിൻവചനം തന്നിലത്രേ എന്നുടെ പ്രത്യാശയെന്നും
3 പ്രത്യുഷസ്സെ കാത്തിരിക്കും മർത്യരെക്കാളത്യധികം
കാത്തിരിക്കുന്നിന്നടിയൻ നിത്യനാമെൻ യാഹിനെ ഞാൻ
4 യാഹിലെന്നും ആശ വയ്പിൻ വൻ കൃപയുണ്ടായവനിൽ
യിസ്രായേലേ! നിന്നകൃത്യം പോക്കിയവൻ വീണ്ടെടുക്കും
5 താതസുതാത്മാക്കളാകും ആദി ദൈവമായവന്നു
ആദി മുതലിന്നുമെന്നും ഹാ! മഹിമ കൈവരട്ടെ
നിന്റെ ഹിതംപോലെ- എന്ന രീതി (സങ്കീ. 130)