ഞാനെന്റെ കണ്ണുയർത്തുന്നു
സഹായമരുളും കുന്നിന്മേൽ
മീതെ ആകാശം താഴെ ഭൂമി പാതാളം
നിർമ്മിച്ചവന്റെ കൺകളിലേക്ക്
1 യേശുക്രിസ്തു ഇന്നലെയും ഇന്നുമെന്നും അനന്യൻ
ആദ്യനുമന്ത്യനുമവൻ
സ്വർഗ്ഗഭൂമി പാതാള ലോകമൊക്കെ വാഴുവോൻ
ജയം നൽകി നടത്തുന്നെന്നെ;-
2 പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും
എന്നെ ബാധിക്കുകയില്ല
യഹോവാ വലഭാഗേ വഴുതാതെ പാലിക്കും
തണലേകി നടത്തുന്നെന്നെ;- ഞാനെ...
3 പാപികൾക്കു രക്ഷകൻ, ദുഃഖിതർക്കാശ്വാസകൻ
രോഗോപശാന്തി സൂര്യൻ
വിശക്കുമ്പോൾ അപ്പം നൽകി ദാഹിക്കുമ്പോൾ വെള്ളം നൽകി
മുട്ടില്ലാതെ പുലർത്തുന്നെന്നെ;- ഞാനെ...
4 മരണത്തിൻ വിഷമുള്ളും പാതാളത്തിൻ ശക്തിയും
ശാപവും നീക്കിത്തന്നവൻ
മരിച്ചടക്കി ഉയിർത്തോൻ പാതാളത്തെ ജയിച്ചോൻ
മൃത്യുഭയം നീക്കി നടത്തും;- ഞാനെ...