1 എന്റെ കുറവുകൾ ഓർക്കരുതേ
എന്നെ നന്നായ് കഴുകേണമേ(2)
എന്നെ ഉടക്കേണമേ എന്നെ പണിയേണമേ
നല്ല പാത്രമായ് തീർക്കണമേ(2)
2 കഷ്ടതയാകുന്ന കഠിനശോധനയിൽ
ഉള്ളം തളർന്നു ഞാൻ കരഞ്ഞിടുമ്പോൾ(2)
നിൻ കരം എന്നെ താങ്ങിയെടുത്തു
പോന്നു പോലെന്നെ പുറത്തെടുത്തു(2);- എന്റെ
3 യോഗ്യതയില്ലെനിക്ക് ഒന്നും പറവാൻ
പുറംപറമ്പിൽ ഞാൻ കിടന്നതല്ലേ (2)
സ്നേഹത്തിൻ കരമെന്നെ താങ്ങിയെടുത്തു
തൻ മാർവ്വിലവനെന്നെ ചേർത്തണച്ചു(2);- എന്റെ