Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 266 times.
Kristhuvin bhaktharin prathyashaye

Kristhuvin bhaktharin prathyashaye
kaanthanaam karthaavin prathyakshatha(2)
theerillaa chorillaa vishvaasa theekshnatha(2)
karthavin varav thaamassichennaalum(2)

1 kannuneer thorunna santhoshanaal
sneha chumbanathin ponnormmakal(2)
mareedum vedana khedangalum(2)
maarodu cherthangu punarunna naalil(2)

2 lokamaam jaarante maarridangal
maadivilikkunna velakalil(2)
kaanunnu njaanaa krooshinte thyaagathe(2)
kaanaathe pokuvaan shilayallalen maanassam(2)

3 koorirul moodunna thaazhvarayil
koottukaar kaividum velakalil(2)
thaanuvannente koottinirikkunna(2)
thunayay kaanthanen kaavalinayunde(2)

4 adayaalangal kaanunnundu chutum
priyan varavin dinangal cholli(2)
maaninte kaamkshapol neerthodinaay(2)
kaanthaa ninakkayi ennullam thudikkunne(2)

Tune of Bhaktharin shashvatha vishramame

ക്രിസ്തുവിൻ ഭക്തരിൻ പ്രത്യാശയേ

ക്രിസ്തുവിൻ ഭക്തരിൻ പ്രത്യാശയേ
കാന്തനാം കർത്താവിൻ പ്രത്യക്ഷത(2)
തീരില്ലാ ചോരില്ലാ വിശ്വാസതീക്ഷ്ണ്ണത(2)
കർത്തവിൻ വരവ്‌ താമസ്സിച്ചെന്നാലും(2)

1 കണ്ണുനീർ തോരുന്ന സന്തോഷനാൾ
സ്നേഹ ചുംബനത്തിൻ പൊന്നോർമ്മകൾ(2)
മാറീടും വേദന ഖേദങ്ങളും(2)
മാറോടു ചേർത്തങ്ങ് പുണരുന്ന നാളിൽ(2)

2 ലോകമാം ജാരന്റെ മാറിടങ്ങൾ
മാടിവിളിക്കുന്ന വേളകളിൽ(2)
കാണുന്നു ഞാനാ ക്രൂശിന്റെ ത്യാഗത്തെ(2)
കാണാതെ പോകുവാൻ ശിലയല്ല്ലെൻ മാനസ്സം(2)

3 കൂരിരുൾ മൂടുന്ന താഴ്വരയിൽ
കൂട്ടുകാർ കൈവിടും വേളകളിൽ(2)
താണുവന്നെന്റെ കൂട്ടിനിരിക്കുന്ന(2)
തുണയായ് കാന്തനെൻ കാവലിനയുണ്ട്(2)

4 അടയാളങ്ങൾ കാണുന്നുണ്ടു ചുറ്റും
പ്രിയൻ വരവിൻ ദിനങ്ങൾ ചൊല്ലി(2)
മാനിന്റെ കാംക്ഷപോൽ നീർത്തോടിനായ്(2)
കാന്താ നിനക്കയി എന്നുള്ളം തുടിക്കുന്നേ(2)

ഭക്തരിൻ ശാശ്വത വിശ്രാമമെ- എന്ന രീതി

More Information on this song

This song was added by:Administrator on 19-09-2020