വന്നിടുക യേശു പാദേ
തന്നിടും താൻ നിത്യജീവൻ
1 ഏകമോക്ഷ വാതിൽ ലോക രക്ഷകനേശുവത്രേ
വഴിയും സത്യവും ജീവനുമവനേ
വരുമോ? നീയിന്നവൻ ചാരേ;- വന്നി…
2 പുല്ലിൻ പൂക്കൾ പോലെയല്ലോ നിന്നുടെ ജീവിതമേ
വാടിക്കൊഴിയും മരണം വരുമ്പോൾ
നേടിയതെല്ലാം ആർക്കാകും?;- വന്നി…
3 ലോകം ഒടുവിൽ നിന്നെ ശോക കടലിൽ തള്ളിടുമേ
ജീവിത നൗകയിലവന്നിടമേകി
പോവുക ജീവ വഴിയിൽ നീ;- വന്നി…
4 ഇത്ര വലിയ രക്ഷ ഇന്നു ത്യജിച്ചു പോകുകയോ!
ഇനിയും സമയം ലഭിച്ചിടുമെന്നോ?
ഇതുനിൻ രക്ഷാദിനമല്ലോ;- വന്നി...