താമസമാമോ നാഥാ വരാനായ് താമസമാ മോ?
താമസമാമോ നാഥാ വരാനായ് ആ ആ
ഭൂവാസമോർത്താൽ അയ്യോ പ്രയാസം താമസമാ മോ?
1 വേഗം വരാം ഞാൻ വീടങ്ങൊരുക്കി വേഗം വരാം ഞാൻ
വേഗം വരാം ഞാൻ വീടൊങ്ങൊരുക്കി ഓ ഓ ഓ
എന്നു നീ അരുളിച്ചെയ്തപോൽ വരുവാൻ താമസമാമോ?
2 പീഡകളാലെ വലയും നിൻമക്കൾ പീഡകളാലെ
പീഡകളാലെ വലയും നിൻമക്കൾ ഓ ഓ ഓ
വീടൊന്നു കണ്ടു വിശ്രാമം വരുവാൻ താമസമാമോ?
3 പാടുകളേറ്റ പാണികളാലെ പാടുകളേറ്റ
പാടുകളേറ്റ പാണികളാലെ ഓ ഓ ഓ
ഭക്തരിൻ കണ്ണീരൻപിൽ തുടപ്പാൻ താമസമാമോ?
4 തീരാ വിഷാദം നീ വന്നിടാതെ തീരാ വിഷാദം
തീരാ വിഷാദം നീ വന്നിടാതെ ഓ ഓ ഓ
നീ രാജ്യഭാരം ഏൽക്ക വൈകാതെ താമസമാമോ?