വാഴ്ത്തുവിൻ ക്രിസ്തുയേശുവിൻ പാദം വന്ദിപ്പിൻ
രക്തം ചിന്തി വീണ്ടെടുത്ത ജീവനാഥനെ
വാഴ്ത്തുവിൻ വീണു വന്ദിപ്പിൻ
1 ഇല്ലില്ലിതുപോൽ നല്ലോരു നാഥൻ
എല്ലാർക്കുമായ് തൻ ജീവൻ വെടിഞ്ഞവൻ
എല്ലാ നാവുമേറ്റു ചൊല്ലണം കർത്താവെന്നു ചൊല്ലണം
എല്ലാ മർത്യരും തൻ മുൻവണങ്ങണം മുഴങ്കാൽ മടക്കണം
2 വീടുവിട്ടോടി പാപക്കുഴിയിൽ
വീണുവലഞ്ഞു കാണാതെ പോയി നാം
വേറില്ലാരും കണ്ടെടുക്കുവാൻ നമ്മെ വീണ്ടെടുക്കുവാൻ
വീട്ടിലെത്തുംവരെ തോളിലേന്തുവാൻ
സ്നേഹക്കയ്യിൽ താങ്ങുവാൻ
3 സ്വർഗ്ഗത്തിലുമീ ഭൂമിയിലും താൻ
സർവ്വാധികാരം പ്രാപിച്ച നായകൻ
ആകയാൽ തൻസേവ ചെയ്യുവിൻ പാദസേവ ചെയ്യുവിൻ
ലോകാവസാനംവരെ കൂടയുണ്ടവൻ മാറാതെന്നുമുണ്ടവൻ
4 കൈവേലയല്ലാ വീടൊന്നു വിണ്ണിൽ
കൈവശമാകും നമ്മൾക്കു ഭാവിയിൽ
കാന്തനോടൊത്താനന്ദിച്ചിടാം അവിടാശ്വസിച്ചിടാം
കാലാകാലങ്ങളായ് വിശ്വസിച്ചവരെല്ലാമൊന്നു ചേർന്നിടും