സുന്ദര രൂപനേ ജനകോടിയിൻ രാജാവേ
എന്നു നീ വന്നിടും എന്നെ ചേർക്കുവാൻ
താമസമെന്തേ കാന്താ കാലം തികഞ്ഞില്ലേ
എൻ കണ്ണുകൾ മങ്ങുന്നേ കാന്ത നീ വന്നാലും
1 ഭീതിയിൻ ഉലകിൽ ഞാനലയുമ്പോൾ
ശാന്തിയിൻ ദീപമായ് നീ വരുമെ
ഇരുട്ടുള്ള ഈ വീട്ടിൽ ഏറെനാൾ
പാർക്കാനിടയാകാതെ
പ്രഭുവേ നീ വന്നാലും;- സുന്ദര രൂപനെ…
2 കൂരിരുൾ ഭൂമിയെ നടക്കുമ്പോൾ
എന്മനം നിൻ ശോഭയിൽ മുഴുകീടുമേ വീട്ടിലെത്താൻ
നീയെന്നിൽ തന്നീടും പ്രത്യാശ ഓർക്കുമ്പോൾ
എൻ പാദം തുള്ളുന്നെ വീട്ടിലെത്താൻ
കാന്താ നീ വന്നാലും;- സുന്ദര രൂപനെ…
3 മധ്യവാനിൽ അന്ന് നിൻ നാദം കേൾക്കും
മാറ്റൊലിയിൽ ഞാൻ മറുരൂപമാകും
മഹിമയിൽ നീയെന്നെ മറുരൂപിയായ് മാറ്റും
മണവാട്ടിയായ് വാഴും ഞാൻ
തിരുമാർവ്വിൽ സ്വാന്തനം ചേരും;- സുന്ദര രൂപനെ…