Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 336 times.
Swargathil ninnu varum daiva
സ്വർഗ്ഗത്തിൽ നിന്നു വരും ദൈവകൂടാരം

സ്വർഗ്ഗത്തിൽ നിന്നു വരും ദൈവകൂടാരം 
പുതുവാന ഭൂമിയതിൽ പുതുശാലേം നഗരം 
ഞാനവിടെ പാടിടും സ്തോത്രഗീതങ്ങൾ 

1 രത്നങ്ങൾ വൈഡൂര്യക്കല്ലുകൾ കൊണ്ട് 
നിർമ്മിതമാണീ നഗരം പുത്തനെരൂശലേം
ജ്യോതിർമയം മോഹനം ഈ പൊൻനഗരം

2 കുഞ്ഞാട്ടിൻ ശോഭയതാൽ മിന്നിടും നാട്ടിൽ 
ജീവനദിക്കിരുകരയും ജീവതരുവുണ്ട്
പുതുകനികൾ ഏകിടും പുതുമാസം തോറും

3 ദൈവം താൻ ദൈവമായ് കണ്ണീർ തുടയ്ക്കും 
കഷ്ടതയും മുറവിളിയും മൃത്യുവുമില്ലവിടെ 
പാപമവിടില്ലല്ലോ സാത്താനില്ലല്ലോ

More Information on this song

This song was added by:Administrator on 25-09-2020